പഴയ .........സ്​റ്റാൻഡിലെ ഓട്ടോ ..............സ്​റ്റാൻഡ് കുരുക്കാകുന്നു

* നിർത്തിയിടുന്നത് അനുവദിക്കപ്പെട്ടതിലും കൂടുതൽ ഓട്ടോകൾ കൽപറ്റ: ഗതാഗത പരിഷ്കാരത്തി​െൻറ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് എക്സിറ്റിനു സമീപത്തേക്കു മാറ്റിയ ഓട്ടോ സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ദുരിതമാകുന്നു. പുതിയ പരിഷ്കാരത്തി​െൻറ ഭാഗമായി ന്യൂഫോം മുതൽ അരുൺ വരെ ആറ് ഓട്ടോകൾക്കാണ് സ്റ്റാൻഡ് അനുവദിച്ചത്. പിന്നീട് എട്ട് ഓട്ടോയാക്കി ഉയർത്തി. എന്നാൽ, അനുവദിക്കപ്പെട്ടതിലും കൂടുതൽ ഓട്ടോകളാണ് ഇവിടെ നിർത്തിയിടുന്നത്. നല്ലൊരു നടപ്പാതപോലും ഇല്ലാത്തതിനാൽ കാൽനടക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ചില സമയങ്ങളിൽ ഇവിടെ 15 വരെ ഓട്ടോകളുണ്ടാകും. ഓട്ടോകളുടെ വരി നീണ്ടുപോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് കാൽനടക്കാർ ഇതുവഴി കടന്നുപോകുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരും ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ നിയന്ത്രിക്കാനായി ഇവിടെ പൊലീസുണ്ടാകാറുണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ്. ഗതാഗത പരിഷ്കാരത്തി​െൻറ ഭാഗമായി ടൗണിലെ ഓട്ടോ സ്റ്റാൻഡുകളുടെ എണ്ണം കുറഞ്ഞെന്നും ഓട്ടോകൾ നിർത്തിയിടാനുള്ള സ്ഥലമില്ലെന്നുമാണ് ഡ്രൈവർമാർ പറയുന്നത്. THUWDL19 പഴയ ബസ് സ്റ്റാൻഡ് എക്സിറ്റിനു സമീപത്തെ സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.