താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടല്‍ ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ഭയാശങ്കകള്‍ മാറ്റാന്‍ അധ്യാപക കലാസംഘത്തിെൻറ ഇടപെടല്‍ ശ്രദ്ധേയമായി. കോഴിക്കോട് ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാറിെൻറ നേതൃത്വത്തിലാണ് വ്യാഴാഴ്ച കലാസംഘമെത്തിയത്. കുരുന്നു മനസ്സുകളിലെ ഭീതിയകറ്റുന്നതിന് വിവിധ കലാപ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഗാനാവതരണം, സാഹിത്യകാരന്‍ ബഷീറിനെ അനുസ്മരിച്ച് സ്‌കൂള്‍ അങ്കണത്തില്‍ മാങ്കോസ്റ്റിന്‍ തൈ നടൽ, ചിത്രരചന, പാട്ട്, കവിതാലാപനം, അഭിനയം, സയന്‍സ് മാജിക് എന്നിവ നടന്നു. ചിത്രകല അധ്യാപകർ ചിത്രം വരക്കുകയും വിദ്യാർഥികള്‍ കൈകള്‍ ചായത്തില്‍ മുക്കി കാന്‍വാസില്‍ കൈമുദ്ര പതിപ്പിക്കുകയും ചെയ്തു. വെട്ടിഒഴിഞ്ഞതോട്ടം ഗവ. എൽ.പി സ്‌കൂളിലും തൊട്ടടുത്ത യു.പി സ്‌കൂളിലും അസോസിയേഷന്‍ ഓഫ് ക്രിയേറ്റിവ് ടീച്ചേഴ്സിെൻറ നേതൃത്വത്തില്‍ കലാപ്രകടനങ്ങള്‍ അരങ്ങേറി. ദയ ചാരിറ്റബ്ള്‍ ട്രസ്റ്റിെൻറ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. റിട്ട. അധ്യാപകനായ ഭാസ്‌കരന്‍ പി.എം ചേരി അവതരിപ്പിച്ച പാവ മൊഴിയാട്ടം ശ്രദ്ധപിടിച്ചുപറ്റി. ബി.പി.ഒമാരായ വി.എം. മെഹറലി, സഹീര്‍, എം.ജി. ബല്‍രാജ്, സത്യനാഥന്‍, സത്യന്‍ മുദ്ര, പ്രദീപ് മുദ്ര, ഉസ്മാന്‍, സതീഷ്‌കുമാർ, സിഗ്‌നി ദേവരാജന്‍ എന്നിവര്‍ കലാപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.