വൈദ്യുതിവേലിയിൽനിന്ന്​ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു

ആലക്കോട്: കാപ്പിമല ഫർലോംഗരയിൽ കാടുവെട്ടിത്തെളിക്കുന്നതിനിടെ . ഫർലോംഗര ആദിവാസി കോളനിയിലെ കണ്ണാവീട്ടിൽ പരേതനായ കുഞ്ഞമ്പുവി​െൻറ ഭാര്യ കാർത്യായനിയാണ് (49) മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ വട്ടയ്ക്കാട്ട് ബിേനായിയുടെ വാഴത്തോട്ടത്തിലാണ് സംഭവം. വന്യമൃഗശല്യം തടയാൻ തോട്ടത്തിന് ചുറ്റും സ്ഥാപിച്ച കമ്പിവേലിയിലൂടെ രാത്രി മുതൽ രാവിലെ വരെ വൈദ്യുതി പ്രവഹിപ്പിക്കാറുണ്ട്. വ്യാഴാഴ്ച ലൈൻ ഒാഫ് ചെയ്യാൻ വീട്ടുകാർ മറന്നു. ഇതറിയാതെ സഹതൊഴിലാളികളോടൊപ്പം വേലിയിൽ പടർന്ന കാട് വെട്ടുന്നതിനിടെ കാർത്യായനി ഷോേക്കറ്റ് തെറിച്ചുവീണ് തൽക്ഷണം മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നിലവിളിച്ച് ലൈൻ ഒാഫ് ചെയ്തു. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാരും ആലക്കോട് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. അനുമതി ഇല്ലാതെയാണ് വൈദ്യുതി കടത്തിവിട്ടതെന്ന് ആലക്കോട് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു. മക്കൾ: അഭിലാഷ്, അനില, ആതിര, അഞ്ജന. മരുമക്കൾ: പത്മിനി, ഷീജ, സതീഷ്, ഗിരീഷ്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.