വടകര: കെ.എസ്.ആർ.ടി.സി. സെൻറർ ഗ്രൗണ്ട് കണ്ടാൽ ആരും പറയും കന്നുപൂട്ടിയ കണ്ടം പോലെയുണ്ടെന്ന്. വിത്തുപാകുന്നതിനായി ചാലുകീറിയപോലെ കിടക്കുകയാണിപ്പോൾ. കഴിഞ്ഞ സർക്കാർ ഗ്രൗണ്ട് നവീകരണത്തിനായി 19 ലക്ഷം അനുവദിച്ചിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സെൻററിന് പരിഗണന ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിവിധ ആവശ്യങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. സെൻററിെൻറ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് വടകര താഴെ അങ്ങാടിയില്‍ നഗരസഭ നല്‍കിയ സ്ഥലത്ത് സ്വന്തമായി കെട്ടിടം ഒരുക്കിയത്. ഏറെ പ്രതീക്ഷയോടെ സെൻറർ ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും തുടക്കത്തില്‍തന്നെ വിമർശനവും ഉയർന്നു. കെട്ടിടനിർമാണത്തിലെ അഴിമതിയാണ് ചർച്ചയായത്. ഇക്കാര്യം ഉദ്ഘാടനം ചെയ്ത അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ബോധ്യപ്പെട്ടു. കെട്ടിടത്തിെൻറ എല്ലാ പ്രവൃത്തികളിലും വൻ അഴിമതി നടന്നതായാണ് ആക്ഷേപം. കനത്തമഴ പെയ്യുന്നതോടെ ചളിക്കളമായിമാറുന്ന ഗ്രൗണ്ടില്‍നിന്ന് ബസ് നീക്കാന്‍പോലും പറ്റാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍നിന്ന് മോചനം വേണമെന്നത് ഏറക്കാലത്തെ ആവശ്യമായിരുന്നു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് വിവിധ സംഘടനകള്‍ സമരം നടത്തിയിരുന്നു. ഇതേ തുടർന്നാണ് കെ.എസ്.ആർ.ടി. ഫണ്ട് അനുവദിച്ചത്. വടകര സെൻറർ 32 ബസുകളാണ് സർവിസ് നടത്തേണ്ടതാണ്. എന്നാല്‍, ദിനം പ്രതി 22 ബസുകളാണ് സർവിസ് നടത്തുന്നത്. ബാക്കിയുള്ളവ അറ്റകുറ്റപ്പണികള്‍ക്കായി കട്ടപ്പുറത്താവും. 2006ലുള്ള ബസുകളാണിവ. പഴക്കം ചെന്ന ബസുകളായിട്ടും വരുമാനം നേടുന്നത് കഠിന പ്രയത്നം കൊണ്ടാണെന്ന് ജീവനക്കാർ പറയുന്നു. താഴെഅങ്ങാടി സെൻററില്‍ ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യമില്ല. ഇതിനായി ഒരുകോടി അനുവദിക്കാമെന്ന് നേരത്തെ സി.കെ. നാണു. എം.എൽ.എ പറഞ്ഞിട്ടുണ്ട്. താഴെഅങ്ങാടിയില്‍ സെൻറർ വരുന്നതോടെ സബ് ഡിപ്പോ എന്ന നിലയിലേക്ക് ഉയരാമെന്നും ബസുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റു വടകരയില്‍നിന്നുതന്നെ നല്‍കാന്‍ കഴിയുമെന്നും പ്രതീക്ഷിച്ചിരുന്നു. ഓപറേറ്റിങ് സെൻററുകള്‍ക്ക് മുപ്പത് ബസുകള്‍വരെ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. എന്നാല്‍, സബ്ഡിപ്പോ സൗകര്യം ലഭിച്ചാല്‍ നൂറു ബസുകള്‍ വരെ ലഭിക്കും. ഇതോടെ, ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രപ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും അഭിപ്രായമുയർന്നു. എന്നാൽ, ഇപ്പോഴും പ്രതീക്ഷ മാത്രമാണിവ. ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വടകര: മഴക്കാലമായതോടെ ചളിയും കുണ്ടും നിറഞ്ഞ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കെ.എസ്.ആർ.ടി.സി. വർക്കേഴ്സ് ഐ.എൻ.ടി.യു.സി. ഡ്രൈവേഴ്സ് യൂനിയന്‍ ടി.ഡി.എഫ്. സംയുക്ത മേഖല പ്രവർത്തകസമിതി ആവശ്യപ്പെട്ടു. കെ.എൻ.എ. അമീർ ഉദ്ഘാടനം ചെയ്തു. ഡെറിക് ജെയ്സണ്‍ അധ്യക്ഷത വഹിച്ചു. കെ. സുധീർകുമാർ, വി.വി. നാസർ, ശ്രീജിത്ത്, കെ.ടി.കെ. പ്രേമന്‍, പി. സുജീഷ്, എ. പ്രമോദ്, മാതോങ്കണ്ടി അശോകന്‍, പറമ്പത്ത് ദാമോദരന്‍, രാജേഷ് കിണറ്റിന്‍കര, മീത്തല്‍ നാസർ, വേണുഗോപാല്‍, ശ്രീകാന്ത് എന്‍.വി. ജിനീഷ്കുമാർ, ഫൈസല്‍ തങ്ങള്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.