കക്കട്ടിൽ: നിപ വൈറസിനെ നിയന്ത്രണത്തിലാക്കാൻ കഠിന പ്രയത്നം ചെയ്തവരിൽ കണ്ടോത്തുകുനിക്കാരനായ യുവാവിനും അഭിനന്ദനം. ടി.കെ. ഷാൻ ഫരീദിനാണ് നിപ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായതിന് അംഗീകാരം ലഭിച്ചത്. മരണഭീതി മൂലം പലരും പ്രവർത്തന പാതയിൽ പിന്നോട്ടടിച്ചപ്പോൾ ഷാൻ ഫരീദും ഒരു സംഘവും പ്രവർത്തന ഗോദയിലായിരുന്നു. ഫാറൂഖ് കോളജിൽനിന്നും ബി.കോം ബിരുദം പൂർത്തിയാക്കിയതിനുശേഷം ജില്ല കലക്ടറുടെ കീഴിൽ ഇേൻറൺഷിപ് ചെയ്യുന്ന സമയത്താണ് ഷാനും സംഘവും നിപ വൈറസ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായത്. കോഴിക്കോട്ടു നടന്ന ചടങ്ങിൽ ഇവരെ പ്രത്യേകം അഭിനന്ദിച്ചു. മുഖ്യമന്ത്രിയിൽനിന്നും പ്രശസ്തി പത്രവും ലഭിച്ചു. കണ്ടോത്തുകുനിയിലെ തൈക്കണ്ടിയിൽ ജാഫർഖാെൻറ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.