എം.എസ്.എഫ് ഡി.ഡി ഓഫിസ് മാർച്ചിനുനേരെ ജലപീരങ്കി

കോഴിക്കോട്: വിദ്യാര്‍ഥികളുടെ അവകാശപത്രിക സമര്‍പ്പണത്തോടനുബന്ധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റി നടത്തിയ ഡി.ഡി ഓഫിസ് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗവുമുണ്ടായി. അര്‍ഷിദ് നൂറാംതോട്, ഫായിസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ട 20ല്‍പരം അവകാശങ്ങള്‍ ഉന്നയിച്ച് ഡി.ഡി.ഇക്ക് അവകാശപത്രിക സമര്‍പ്പിച്ചു. മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ലത്തീഫ് തറയൂര്‍ അധ്യക്ഷത വഹിച്ചു. ഷരീഫ് വടക്കയില്‍, ടി.പി.എം. ജിഷാന്‍, കെ.ടി. റഊഫ് എന്നിവർ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട് സ്വാഗതവും ട്രഷറര്‍ കെ.പി. സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു. അവകാശപത്രിക അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിന്‍മേല്‍ മാര്‍ച്ച് അവസാനിപ്പിച്ചു. മാര്‍ച്ചിന് കെ.വി. തന്‍വീർ, സ്വാഹിബ്മുഖ്ദാര്‍, നൂറുദ്ദീന്‍ ചെറുവറ്റ, അനീസ് തോട്ടുങ്ങല്‍, ശമീര്‍ പാഴൂർ, അനസ് കടലാട്ട്, റാഷിദ് മായനാട്, സാജു റഹ്മാന്‍, കെ. ഹാരിസ്, ശാക്കിര്‍ പാറയില്‍, നസീഫ് ചെറുവണ്ണൂർ, അജ്മല്‍ കൂനഞ്ചേരി, ഇര്‍ഷാന്‍ മച്ചക്കുളം, കെ.വി. റഷാദ്, ഡാനിഷ് അരക്കിണര്‍, എന്‍.കെ. സഫീര്‍, എന്‍.കെ.എം. ഇര്‍ഫാന്‍, അര്‍ഷാദ് ജാതിയേരി, നവാസ് പുത്തലത്ത് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.