മൊകേരി കോളജിൽ വിദ്യാർഥി സംഘർഷം; രണ്ടുപേർക്ക് പരിക്ക്

കക്കട്ടിൽ: മൊകേരി ഗവ. കോളജിൽ വിദ്യാർഥി സംഘർഷം. രണ്ടുപേർക്ക് പരിക്ക്. ബുധനാഴ്ച നവാഗതരെ സ്വാഗതം ചെയ്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ കീറിയതുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകനായ നിഖിൽ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും യു.ഡി.എസ്.എഫ് പ്രവർത്തകനായ വി.വി. ഹിജാസിനെ നാദാപുരം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് നവാഗതരെ സ്വാഗതം ചെയ്ത് യു.ഡി.എസ്.എഫ് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കീറിയതാണ് സംഘർഷത്തിന്ന് കാരണമായത്. പ്രിൻസിപ്പലി​െൻറ റൂമിൽവെച്ചാണ് ഹിജാസിന് മർദനമേറ്റത്. പ്രിൻസിപ്പലി​െൻറ മുറിയുടെ ഗ്ലാസും വാതിലും തകർത്താണ് വിദ്യാർഥികൾ അകത്തുകടന്നത്. കുറ്റ്യാടിയിൽനിന്ന് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വിദ്യാർഥി സംഘർഷത്തെ തുടർന്ന് ഇന്നും നാളെയും കോളജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.