കടയിൽനിന്ന് സാധനങ്ങൾ മോഷ്​ടിച്ചതായി പരാതി

താമരശ്ശേരി: കടയുടെ പുറത്ത് ചുറ്റിപ്പറ്റി നിന്ന സ്ത്രീകൾ വിൽപനക്കായി വെച്ച സാധനങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ താമരശ്ശേരി സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ഷോല ഫാൻസിയിലാണ് മോഷണം. കടയുടെ പുറത്ത് വിൽപനക്കായി നിരത്തിവെച്ച രണ്ട് േട്രാളി ബാഗും ഒരു ട്രാവലിങ് ബാഗുമാണ് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികളുമായെത്തിയ രണ്ട് സ്ത്രീകളാണ് ബാഗുകൾ മോഷ്ടിച്ചതെന്ന് കണ്ടെത്തിയതായി കാണിച്ച് കടയുടമ കെ.ടി. അബ്്ദുൽ ജബ്ബാർ താമരശ്ശേരി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച രാത്രി ബസ്സ്റ്റാൻഡിനു മുൻവശത്തെ കടയിലും മോഷണം നടന്നിരുന്നു. ഹജ്ജ് പഠന ക്യാമ്പ്് ഞായറാഴ്ച പൂനൂരിൽ താമരശ്ശേരി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാമ്പ് ഞായറാഴ്ച പൂനൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9.30ന് വിസ്ഡം ജില്ല പ്രസിഡൻറ് സി.പി. അബ്്ദുല്ല ഉദ്ഘാടനം ചെയ്യും. അബ്്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ക്ലാസിന് നേതൃത്വം നൽകും. ഫോൺ: 9846351635, 9895293108.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.