മുക്കം: അക്ഷരങ്ങൾക്കൊപ്പം സഹപാഠിയുടെ ഇല്ലായ്മകൾ കൂടി മനസ്സിലാക്കി സഹായങ്ങൾ നൽകുന്ന സ്നേഹസാന്ത്വനം പദ്ധതി മുക്കം എം.കെ.എച്ച്.എം.എം.ഒ ഗേൾസ് സ്കൂളിൽ തുടങ്ങി. ജീവകാരുണ്യ പ്രവർത്തനത്തിെൻറ രണ്ടാം ഘട്ടം റസാഖ് കൊടിയത്തൂർ 25000 സംഭാവന നൽകി തുടക്കം കുറിച്ചു. പഠനം, ചികിത്സ, ഭക്ഷണം എന്നീ ആവശ്യങ്ങൾക്ക് വിദ്യാർഥികളിൽ നിന്ന് ക്ലാസിൽ സ്ഥാപിച്ച സ്നേഹനിധി പെട്ടിയിലൂടെ ലഭിക്കുന്ന ചില്ലറത്തുട്ടുകളും അധ്യാപകരുടെയും അഭ്യുദയ കാംക്ഷികളുെടയും വിഹിതവും കൂടി ചേർത്താണ് തുക സമാഹരിക്കുന്നത്. പ്രാധാനാധ്യാപകൻ പി. അബ്ദു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് സലാം തേക്കുംകുറ്റി നിർധന വിദ്യാർഥികൾക്കുള്ള കുടകൾ വിതരണം ചെയ്തു. ഓർഫനേജ് കമ്മിറ്റി ഭാരവാഹികളായ സി. മൂസ, വി.ഉമ്മർ കോയ ഹാജി, എ.എം. നിസാർ ഹസ്സൻ എന്നിവർ സംസാരിച്ചു. ടി. റിയാസ് സ്വാഗതവും കെ.അബ്ദുറഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.