കോഴിക്കോട്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും െലഫ്. ഗവർണർ അനിൽ ബൈജാലും തമ്മിലുള്ള അധികാരത്തർക്കത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ സുപ്രീംകോടതി വിധി ചരിത്രപരവും ജനാധിപത്യത്തിെൻറ വിജയവുമാണെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി പറഞ്ഞു. ജനം െതരെഞ്ഞടുത്ത സർക്കാറിനാണ് തീരുമാനം കൈക്കൊള്ളാനുള്ള അധികാരം എന്ന് സുപ്രീംകോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഗവർണറെ ഉപയോഗിച്ച് കേന്ദ്രം കൈകടത്താൻ ശ്രമിക്കുന്നത് ഫെഡറൽ സംവിധാനത്തിന് നിരക്കാത്തതാണ്. സംസ്ഥാന സർക്കാറിെൻറ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ െലഫ്. ഗവർണർക്കെതിരെ കെജ്രിവാൾ നടത്തിയ ധീരമായ പോരാട്ടത്തിെൻറ വിജയമാണ് കോടതിവിധിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.