കാമ്പസിലെ ബാഹ്യഇടപെടൽ: കർശന നിയമം വേണം -​െഎ.എൻ.എൽ

േകാഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവി​െൻറ നിഷ്ഠൂര കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ പേരെയും പിടികൂടി ശിക്ഷിക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ഇതുപോലുള്ള കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ധീരമായ നടപടികൾ കൈക്കൊള്ളണം. കാമ്പസിനകത്ത് വിദ്യാർഥികൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നത് ഫലപ്രദമായി തടയാൻ സർക്കാർ കർശന നിയമനിർമാണം നടത്തണമെന്നും ഇത്തരക്കാർ അടിച്ചമർത്താൻ ഗുണ്ടാ ആക്ട് പ്രയോഗിക്കാൻ മടിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.