ഈങ്ങാപ്പുഴ: കൈതപ്പൊയിലില്‍നിന്ന് ആരംഭിച്ച് കോടഞ്ചേരി തിരുവമ്പാടി വഴി അഗസ്ത്യന്‍മുഴി വരെയുള്ള റോഡിെൻറ നവീകരണ പ്രവൃത്തിക്കുള്ള ടെൻഡറായി. കോഴിക്കോട് നാഥ് കണ്‍സ്ട്രക്ഷന്‍സിനാണ് ടെന്‍ഡര്‍ ലഭിച്ചത്. 65.46 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. ഇത്ര ദൂരം വരുന്ന റോഡ് ഒറ്റയടിക്ക് ആധുനിക രീതിയില്‍ നവീകരിക്കുന്നത് ജില്ലയില്‍ ആദ്യമാണ്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം ഒടുവിൽ നടക്കും. റോഡ് 10 മീറ്ററായി വര്‍ധിപ്പിക്കാന്‍ വേണ്ട അധിക ഭൂമി ജനങ്ങള്‍ പല സ്ഥലത്തും സൗജന്യമായി വിട്ടുനല്‍കുന്നതിനാല്‍ പൊളിക്കേണ്ടി വരുന്ന മതിലുകള്‍ കെട്ടിക്കൊടുക്കുന്നതാണ്. ഇതിനെല്ലാമുള്‍പ്പെടെ ഒരു കിലോമീറ്റര്‍ ദൂരം നവീകരിക്കാന്‍ നാലുകോടിയോളം രൂപയാണ് ചെലവുവരുന്നത്. പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ പ്രേദശത്തിെൻറ മുഖച്ഛായതന്നെ മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. റോഡ് നിർമാണത്തിന് കര്‍ശന വ്യവസ്ഥകളും നടപടികളും ഉണ്ടാകുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് കിഫ്ബി പദ്ധതികളുടെ എസ്.പി.വിയായി പ്രവര്‍ത്തിക്കുന്നത്. അവരുടേയും കിഫ്ബി അധികാരികളുടേയും കൃത്യമായ വിലയിരുത്തല്‍ ഈ പദ്ധതിക്കുണ്ടാകും. പൊതുമരാമത്ത് വകുപ്പ് ഈയിടെ പാസാക്കിയ ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.