നരിക്കുനി: നരിക്കുനി അത്താണി ഡിസ്റ്റിറ്റ്യൂട്ട് ഹോമിലെ അന്തേവാസികളെ സൗകര്യപ്രദവും വിശാലവുമായ പാർപ്പിടത്തിലേക്ക് പുനരധിവസിപ്പിക്കുന്നതിന് സംവിധാനിക്കുന്ന ഹാർമണി വില്ലേജിെൻറ ശിലാസ്ഥാപനം പ്രമുഖ വ്യവസായി ഡോ.പി.മുഹമ്മദലി(ഗൾഫാർ) നിർവഹിച്ചു. അത്താണി ഡിസ്റ്റിറ്റ്യൂട്ട് ഹോമിെൻറ മൂന്നാം നില കെട്ടിടോദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. 24 മണിക്കൂർ ഹോംകെയർ പ്രഖ്യാപനം സി.പി.കുഞ്ഞുമുഹമ്മദ്(ജെ.ഡി.ടി) നിർവഹിച്ചു. ബഷീർ തിക്കോടി േപ്രാജക്ട് അവതരണം നടത്തി. അഡ്വ.പി.ടി.എ.റഹീം എം.എൽ.എ, ഡോ.ഹുസൈൻ മടവൂർ, നാസർഫൈസി കൂടത്തായി തുടങ്ങിയവർ സംസാരിച്ചു. വി.പി.അബ്്ദുൽഖാദർ സ്വാഗതവും ടി.പി.രാഘവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.