കൊടിയത്തൂർ: പൊതുവിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരണത്തിെൻറ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ ക്ലാസ് റൂമിെൻറ ഗുണങ്ങൾ രക്ഷിതാക്കൾക്കും നേരിട്ടറിയാനായി. കൊടിയത്തൂർ പി. ടി.എം ഹയർ സെക്കൻഡറി സകൂളിലാണ് രക്ഷിതാക്കളുടെ ക്ലാസ് തല യോഗം നടന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ചുവടുപിടിച്ച് ആദ്യഘട്ടത്തിൽതന്നെ 47 ക്ലാസ് മുറികളും ഡിജിറ്റൽവത്കരണം നടത്തിയ വിദ്യാലയമാണിത്. ഗ്രേസ് മാർക്കോടുകൂടി സർക്കാർ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബിെൻറ ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.ജെ. പോൾ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജി.സുധീർ അധ്യക്ഷത വഹിച്ചു. മാസ്റ്റർ െട്രയ്നർ നൗഫൽ, കെ. മറിയുമ്മ കുട്ടി, ഇ.ടി. മജീദ്, നൂറുദ്ദീൻ മംഗലശ്ശേരി, പി.ടി. നാസർ, പി. സിന്ധു, നിസാം കാരശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.