കോഴിക്കോട്: നഗരത്തിൽ നിർമാണത്തിനിടെ തകർന്ന കെട്ടിടത്തിെൻറ ഫയൽ കോർപറേഷൻ ഒാഫിസിൽനിന്ന് കാണാതായി. കഴിഞ്ഞ മാസം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽ പെട്ട ആനിഹാൾ റോഡിലെ കെട്ടിടത്തിെൻറ ഫയൽ കാണാനില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ കോർപറേഷൻ അസി. എൻജിനീയറുടെ മറുപടി. കെട്ടിടത്തിെൻറ പ്ലാൻ നഗരസഭയിൽനിന്ന് പാസാക്കിയത് തെൻറ പേരിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് നഗരത്തിലെ എൻജിനീയർ കെ. സുനിൽ കുമാർ നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. കെട്ടിട നിർമാണത്തിനിടെയുണ്ടാവുന്ന അപകടങ്ങൾ വിവാദമായതോടെ ജില്ല ഭരണകൂടവും കോർപറേഷനും ഇടപെട്ട് കെട്ടിടം പണി നിർത്തിവെപ്പിച്ചിരുന്നു. കെട്ടിടത്തിെൻറ പ്ലാനിലുള്ളത് നഗരത്തിലെ എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണെന്ന് പരാതിയുമുയർന്നു. അപകടത്തെ തുടർന്ന് അന്വേഷണത്തിൽ കെട്ടിടത്തിെൻറ പ്ലാൻ വരച്ച എൻജിനീയർ എന്ന നിലക്ക് കോർപറേഷൻ നോട്ടീസ് അയച്ചപ്പോഴാണ് സുനിൽകുമാർ തെൻറ പേരിൽ പ്ലാൻ പാസാക്കിയെടുത്ത വിവരം അറിഞ്ഞത്. വ്യാജ ഒപ്പിട്ട് ലൈസൻസെടുത്തെന്ന് കാണിച്ച് വിശ്വാസ വഞ്ചനക്ക് എൻജിനീയർ പൊലീസിൽ പരാതി നൽകി. ഇതിെൻറ ആവശ്യത്തിന് കെട്ടിടത്തിെൻറ പ്ലാൻ പകർപ്പ് വിവരാവകാശ നിയമപ്രകാരം സുനിൽ കുമാർ കോർപറേഷനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.