ബാലവേല: സ്​ഥാപനയുടമ റിമാൻഡിൽ

കോഴിക്കോട്: നഗരത്തിലെ സ്വർണാഭരണ നിർമാണ ശാലയിൽ ബാലവേലക്ക് കുട്ടികളെ എത്തിച്ച സംഭവത്തിൽ സ്ഥാപനയുടമ റിമാൻഡിൽ. കമ്മത്ത് ലൈനിലെ സമത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി.പി. ചെയിൻ മാനുഫാക്ചേഴ്സ് ഉടമ പശ്ചിമബംഗാൾ സ്വദേശി ലക്ഷ്മികാന്ത് മൈത്തിയെയാണ് (33) ടൗൺ പൊലീസ് ബുധനാഴ്ച അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. ലൈസൻസിനു വിരുദ്ധമായാണ് പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ ആരോഗ്യ വിഭാഗം സ്ഥാപനം കഴിഞ്ഞദിവസം പൂട്ടി. പശ്ചിമ ബംഗാൾ സ്വദേശികളായ 12 മുതൽ 17 വയസ്സുവരെ പ്രായമുള്ള ഒമ്പത് കുട്ടികളെയാണ് ഇയാൾ ജോലിക്കായി എത്തിച്ചിരുന്നത്. ചൈൽഡ് ലൈൻ, ജില്ല ശിശുക്ഷേമ സമിതി, ജുവൈനൽ പൊലീസ്, തൊഴിൽ വകുപ്പ് എന്നിവ സംയുക്തമായി ചൊവാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിൽ ബാലവേലക്ക് കുട്ടികളെ നിർത്തിയതായി കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജാരാക്കി ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. സ്വർണം ഉരുക്കി ആഭരണങ്ങളാക്കി മാറ്റുന്ന സ്ഥാപനത്തിൽ ഒരുവിധ സുരക്ഷ സംവിധാനവും ഒരുക്കിയില്ലെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് കുട്ടികളെ താമസിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതി പ്രകാരം ബാലനീതി നിയമം, തൊഴിൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ടൗൺ െപാലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.