പി.എസ്.സി പരീക്ഷ പരിശീലനം തുടങ്ങി

കോഴിക്കോട്: നാഷനല്‍ എംപ്ലോയ്‌മ​െൻറ് സര്‍വിസിന് കീഴില്‍ കോച്ചിങ് കം ഗൈഡന്‍സ് സ​െൻറര്‍ ഫോര്‍ എസ്.സി, എസ്.ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം മേഖല എംപ്ലോയ്‌മ​െൻറ് ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കില്‍ െഡവലപ്‌മ​െൻറ് സ​െൻറർ ഹാളില്‍ നടന്ന ചടങ്ങില്‍ ഡിവിഷനല്‍ എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ പി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകൾക്ക് തയാറെടുക്കാൻ 25 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. സബ് റീജനല്‍ എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ എ.കെ. അബ്ദുസ്സമദ്, ജില്ല എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ കെ. വിജയന്‍, ജൂനിയര്‍ എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ ടി.പി. വിനോദ്കുമാര്‍, അധ്യാപകരായ അരവിന്ദാക്ഷന്‍, മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്യൂരിറ്റി ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി കോഴിക്കോട്: ജില്ല പഞ്ചായത്ത് പട്ടികജാതി വനിതകള്‍ക്കായി നടപ്പാക്കിയ രണ്ടു മാസ സര്‍ക്കാര്‍ അംഗീകൃത സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. പി.ആര്‍.ടി.സി ഡയറക്ടര്‍ ക്യാപ്റ്റന്‍ സെറീന നവാസ് അധ്യക്ഷത വഹിച്ചു. ഗവ. ലോ കോളജ് പ്രഫസര്‍ ഡോ. എ.കെ. മറിയാമ്മ മുഖ്യാതിഥിയായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ എ. നവാസ് ജാന്‍, മാനേജര്‍ ദീജ എന്നിവര്‍ സംസാരിച്ചു. പരിശീലന മികവിനുള്ള പുരസ്‌കാരം പി.എം. ശ്രീജനി (കാക്കൂര്‍), ലെനില (ചോമ്പാല), വി. പ്രിയ (കുന്ദമംഗലം) എന്നിവർ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.