കോഴിക്കോട്: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവം മറയാക്കി സി.പി.എം രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും അധികാരബലംകൊണ്ട് എസ്.ഡി.പി.ഐയെ തകർക്കാൻ കഴിയില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ആലപ്പുഴയിൽ പാർട്ടിയുടെ വാർഡ് അംഗം കിഷോർകുമാർ അടക്കം ജില്ല, മണ്ഡലം നേതാക്കളെ അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിൽനിന്നുതന്നെ സർക്കാറിെൻറ ദുരുദ്ദേശ്യം വ്യക്തമാണ്. കസ്റ്റഡിയിലെടുത്ത പലരെയും വിവിധ കേസുകളിൽ പ്രതിചേർത്ത് അറസ്റ്റുചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പ്രഖ്യാപിച്ചിട്ടും സംസ്ഥാന വ്യാപകമായി നൂറുകണക്കിന് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിന് ന്യായീകരണമില്ല. പാർട്ടി കൊടികളും ബോർഡുകളും നശിപ്പിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള സി.പി.എമ്മിെൻറ ശ്രമം വിലപ്പോകാത്തതുകൊണ്ടാണ് ആക്രമണത്തിെൻറ പുതിയ രീതി അവലംബിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.