വെള്ളമുണ്ട: തമിഴ്നാട്ടിൽ വെള്ളമുണ്ട സ്വദേശി അശ്റഫിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യാജ സിദ്ധൻ മലപ്പുറം പാണ്ടിക്കാട് സ്വദേശി സെയ്ദ് മുഹമ്മദിെൻറ തട്ടിപ്പിന് കൂടുതൽ പേർ ഇരയായെന്ന് സംശയം. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വന്നിട്ടുണ്ടെന്നും നിരവധി പേർ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നുവെന്നും വെള്ളമുണ്ട പൊലീസ് പറഞ്ഞു. അശ്റഫ് മരിച്ച സമയത്ത് സഹോദരങ്ങളും കുടുംബവും സിദ്ധനൊപ്പം അജ്മീർ യാത്രയിലായിരുന്നു. മൂന്നുമാസം മുമ്പാണ് സെയ്ദ് മുഹമ്മദ് കുടുംബവുമായി അടുത്തത്. ഇവർക്കെതിരെ ചിലർ കൂടോത്രം നടത്തുന്നുണ്ടെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ബന്ധം സ്ഥാപിച്ചത്. ഇതിെൻറ പേരിൽ ഇയാൾ കുടുംബത്തില്‍നിന്ന് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയതായും വിവരമുണ്ട്. വ്യാജ സിദ്ധൻ ചികിത്സ തുടങ്ങിയശേഷം അശ്റഫിെൻറ ഭാര്യ അവരുടെ വീട്ടിലേക്ക് പോയതായി നാട്ടുകാർ പറയുന്നു. അശ്റഫിനെ മുമ്പും ദിവസങ്ങളോളം കാണാതായിരുന്നു. പിന്നീട് അവശനായാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്നുമുതൽ വ്യാപക പരാതിയുയർന്നു. സിദ്ധനെതിരെ നാട്ടുകാര്‍ വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കിയെങ്കിലും യുവാവിെൻറ വീട്ടുകാര്‍ ആരോപണം നിഷേധിച്ചു. തങ്ങള്‍ക്ക് ഒരു പരാതിയുമില്ലെന്നും അജ്മീറില്‍ തീർഥാടനത്തിലാണ് കുടുംബാംഗങ്ങളെന്നുമാണ് വീട്ടുകാരില്‍ ചിലര്‍ വെള്ളമുണ്ട പൊലീസില്‍ അറിയിച്ചത്. നേരത്തേ നടത്തിയ ചികിത്സകള്‍ ഒഴിവാക്കി വ്യാജചികിത്സ നടത്തിയതാവാം മരണ കാരണമെന്ന ആരോപണം ശക്തമാണ്. പോസ്റ്റ്മോർട്ടത്തിന് തമിഴ്നാട്ടിലേക്ക് തിരിച്ചയച്ച മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരവും നാട്ടിലെത്തിയിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള വ്യാജസിദ്ധനെ കാണാൻ വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ മുതൽ ആളുകൾ കൂട്ടമായി എത്തി. പലതവണ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഗേറ്റ് അടച്ചിടേണ്ടി വന്നു. എന്നിട്ടും ഗേറ്റ് തുറക്കുന്നതും കാത്ത് ജനങ്ങൾ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.