പള്ളികളിൽ മോഷണം നടത്തുന്നയാൾ അറസ്​റ്റിൽ

കോഴിക്കോട്: പള്ളികളിൽ മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. അരീക്കോട് സ്വദേശി മുഹമ്മദ് ഫൈറൂസ് (21) നെയാണ് യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസി​െൻറ എസ് വൺ കോച്ചിൽനിന്ന് പിടികൂടിയത്. സംശയകരമായ രീതിയിൽ കണ്ടതിനെ തുടർന്ന് കുറ്റിപ്പുറത്തുെവച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന എ.ടി.എം കാർഡുകളടങ്ങിയ ബാഗ്, പഴ്‌സ്, മൊബൈൽ ഫോൺ എന്നിവ കണ്ണൂർ, തിരൂർ, ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പള്ളികളിൽനിന്നും മോഷ്ടിച്ചതാണെന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് എന്നിവക്ക് സമീപത്തുള്ള പള്ളികളിൽ നിന്നും ബാഗുകൾ കവർന്നിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കാസർകോട്, കണ്ണൂർ കണ്ണപുരം, തിരൂർ, വാഴക്കാട്, പരപ്പനങ്ങാടി, കോട്ടക്കൽ, ചമ്രവട്ടം എന്നിവിടങ്ങളിലും കോഴിക്കോെട്ട മർകസ് പള്ളി, ലുഅ് ലുഅ് പള്ളി, മൊയ്തീൻ പള്ളി എന്നിവിടങ്ങളിൽ പ്രതി കവർച്ച നടത്തിയിട്ടുണ്ട്. ആറുമാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഒരുമാസം മുമ്പാണ് പുറത്തിറങ്ങിയത്. നടക്കാവ്, കസബ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. മോഷ്ടിച്ചുകിട്ടുന്ന പണം ആഡംബരത്തിനാണ് ഉപയോഗിക്കുന്നത്. ആർ.പി സ്റ്റേഷൻ എസ്.െഎ അബ്ദുൽ റസാഖ് സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, മൂസക്കോയ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.