* ലീല അന്തർജനത്തിെൻറ മൃതദേഹം കാഠ്മണ്ഡുവിലെത്തിച്ചു കോഴിക്കോട്: കൈലാസയാത്ര കഴിഞ്ഞുമടങ്ങവെ മോശം കാലാവസ്ഥയെ തുടർന്ന് നേപ്പാളിലെ ഹിൽസ മേഖലയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് യാത്രാസംഘാടകർ. കോഴിക്കോട്ടുനിന്ന് വിവേകാനന്ദ ട്രാവൽസ് മുഖേന പോയ 36 പേരാണ് ഹിൽസയിലുള്ളത്. സദ്ഗമയ ടൂർസ് ആൻഡ് ട്രാവൽസ് മുഖേനപോയ നാലുപേർ സിമികോട്ടിലായിരുന്നുവെങ്കിലും ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഇവരെ നേപ്പാളിലെ ഗഞ്ചിലെത്തിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാെണന്നും ഭക്ഷണവും മറ്റും ലഭ്യമായിട്ടുണ്ടെന്നുമാണ് യാത്രസംഘാടകർ പറയുന്നത്. തിരക്കുള്ളതിനാൽ വിമാനയാത്ര ടിക്കറ്റ് ലഭ്യതയനുസരിച്ച് സംഘത്തെ ഉടൻ നാട്ടിലെത്തിക്കുമെന്ന് ഇവർ അറിയിച്ചു. വിവേകാനന്ദ ട്രാവൽസ് വഴി 41 പേരാണ് കൈലാസത്തിലേക്ക് യാത്ര തിരിച്ചത്. ഇതിൽ ട്രാവൽസ് എം.ഡി നരേന്ദ്രൻ അടക്കം നാലുപേർ ഇതിനകം കാഠ്മണ്ഡുവിലെത്തി. യാത്രക്കിടെ മരിച്ച മലപ്പുറം വണ്ടൂർ കിടങ്ങഴിമന കെ.എം. സേതുമാധവൻ നമ്പൂതിരിപ്പാടിെൻറ ഭാര്യ ലീല അന്തർജനത്തിെൻറ (56) മൃതദേഹം കാഠ്മണ്ഡുവിലെത്തിച്ചു. ബുധനാഴ്ച വൈകീേട്ടാടെ നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ജൂൺ 23ന് കോഴിക്കോട്ടുനിന്ന് യാത്ര തിരിച്ച സംഘത്തിൽ സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽനിന്നുള്ളവരും പ്രവാസി മലയാളികളുമുണ്ടെന്ന് ട്രാവൽസ് അധികൃതർ അറിയിച്ചു. സദ്ഗമയ ടൂർസ് ആൻഡ് ട്രാവൽസിന് കീഴിൽ പോയ സംഘത്തിലെ കോഴിക്കോട് പാലത്ത് സ്വദേശി ചന്ദ്രൻ (70), ഭാര്യ വനജാക്ഷി (67), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി രമാദേവി (64), എറണാകുളം സ്വദേശി ലക്ഷ്മി (62) എന്നിവർ ഗഞ്ചിലെത്തി. ഇവർ ബുധനാഴ്ച വൈകീേട്ടാടെ കൊച്ചിയിലെത്തുമെന്നാണ് വിവരം. ഇവരുടെ സംഘത്തിലെ മറ്റു 32 പേരും ഒരു ഗൈഡും നേരത്തേ തിരിച്ചെത്തിയിട്ടുണ്ട്. കനത്ത കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം ദിവസങ്ങളായി സിമികോട്ടിലെ ചെറിയ വിമാനത്താവളത്തിൽ വിമാനം ഇറക്കാനാവാത്തതാണ് തീർഥാടകരുടെ യാത്ര മുടങ്ങാൻ കാരണം. ജൂൺ 21ന് രാവിലെ എറണാകുളത്തുനിന്നാണ് 37 അംഗ സംഘം വിമാനത്തിൽ ലഖ്നോ വഴി കൈലാസത്തിലേക്ക് പുറപ്പെട്ടത്. അവിടെനിന്ന് സിമികോട്ട് വഴി മടങ്ങാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ തടസ്സമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.