മെഡിക്കൽ കോളജിൽ സന്ദർശന സമയം ചുരുക്കി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സന്ദർശന സമയം വെട്ടിച്ചുരുക്കി. രാവിലെ ആറു മുതൽ ഏഴു വരെയും വൈകീട്ട് നാലു മുതൽ ആറു വരെയുമായാണ് സമയം ചുരുക്കിയത്. രാവിലെ ആറു മുതൽ എട്ടു വരെയും വൈകീട്ട് നാലു മുതൽ ഏഴു വരെയുമായിരുന്നു നേരത്തേ സന്ദർശകർക്ക് അനുവദിച്ചിരുന്ന സമയം. എന്നാൽ, സമയം ചുരുക്കിയതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും മെഡിക്കൽ കോളജി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സന്ദർശകർ ആശുപത്രിക്കകത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങൾക്കു മുന്നിൽ പുതിയ സമയക്രമീകരണവുമായി ബന്ധപ്പെട്ട് നോട്ടീസോ അറിയിപ്പോ ഒന്നും നൽകിയിട്ടില്ല. ഇക്കാരണത്താൽ സമയം കഴിഞ്ഞുവരുന്ന സന്ദർശകരും െസക്യൂരിറ്റി ജീവനക്കാരും തമ്മിൽ വാക്തർക്കം പതിവാകുകയാണ്. പലരും വൈകീട്ട് ആറു കഴിഞ്ഞെത്തുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞാണ് സമയം കഴിഞ്ഞ കാര്യം അറിയുന്നത്. വൈകീട്ട് അഞ്ചിനും ഏഴിനും ഇടയിലാണ് സാധാരണഗതിയിൽ സന്ദർശകരുടെ ആധിക്യം ഉണ്ടാവാറുള്ളത്. ഞായറാഴ്ച തൊട്ട് സമയക്രമീകരണം നടപ്പാക്കിയെങ്കിലും ചൊവ്വാഴ്ച മുതലാണ് കർശനമാക്കാൻ തുടങ്ങിയത്. നിപ ബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രിയിലെ സന്ദർശകരുടെ എണ്ണത്തിൽ മുൻ ആഴ്ചകളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ, അടുത്തിടെ ആശുപത്രിയിലെ തിരക്ക് പൂർവസ്ഥിതിയിലായി. അതേസമയം, നിയന്ത്രണം തുടരുന്നതി​െൻറ ഭാഗമായാണ് സമയക്രമീകരണമെന്ന് അനൗദ്യോഗിക വിശദീകരണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.