പ്ലാനറ്റേറിയം പ്രവർത്തന സമയം ദീർഘിപ്പിച്ചു

കോഴിക്കോട്: റീജനൽ സയൻസ് സ​െൻറർ ആൻഡ് പ്ലാനറ്റേറിയത്തി​െൻറ പ്രവർത്തന സമയം ജൂലൈ അഞ്ചു മുതൽ ദീർഘിപ്പിക്കുന്നു. ടിക്കറ്റ് കൗണ്ടർ രാവിലെ 10 മുതൽ വൈകുന്നേരം 5.55 വരെ തുറന്ന് പ്രവർത്തിക്കും. നേരത്തേ രാവിലെ 10.30 മുതൽ വൈകുന്നേരം 5.55 വരെയായിരുന്നു. പ്രദർശനം ഉച്ച 12, രണ്ട്, നാല്, ആറ് എന്നീ സമയങ്ങളിലും 3 ഡി പ്രദർശനം രാവിലെ 11, ഉച്ച ഒന്ന്, മൂന്ന്, വൈകീട്ട് അഞ്ച് എന്നീ സമയങ്ങളിലുമായിരിക്കും. ഒാണം, ദീപാവലി ഒഴികെ എല്ലാ ദിവസവും ശാസ്ത്രകേന്ദ്രവും പ്ലാനറ്റേറിയവും തുറന്നുപ്രവർത്തിക്കും. ശാസ്ത്രഗാലറികൾ രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ സന്ദർശിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.