ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ചാരുംമൂടിൽ നടത്തിയ പ്രകടനത്തിൽ എസ്.ഡി.പി.െഎ- എസ്.എഫ്.െഎ ഏറ്റുമുട്ടൽ. സംഘർഷത്തിൽ രണ്ട് എസ്.എഫ്.െഎ പ്രവർത്തകർക്ക് പരിക്കേറ്റു. എസ്.എഫ്.െഎ ചാരുംമൂട് ഏരിയ സെക്രട്ടറി നൗജാസിനും പ്രവർത്തകനായ അജയിനുമാണ് പരിക്കേറ്റത്. അജയിെൻറ കാലിന് വെേട്ടറ്റിട്ടുണ്ട്. നൗജാസിന് ക്രൂരമായ മർദനമേറ്റിട്ടുണ്ട്. പ്രകടനക്കാർ എസ്.ഡി.പി.െഎ ബാനറുകൾ നശിപ്പിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. മഹാരാജാസിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥി ഇടുക്കി മറയൂർ സ്വദേശി അഭിമന്യു(20) ആണ് ഇന്ന് പുലർച്ചെ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുെട കുത്തേറ്റ് മരിച്ചത്. എസ്.എഫ്.െഎ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് അഭിമന്യു. ആക്രമണത്തിൽ കോളജിെല രണ്ടാം വർഷ ഫിലോസഫി വിദ്യാർഥി കോട്ടയം സ്വദേശി അർജുനും (19) ഗുരുതര പരിക്കേറ്റിരുന്നു. ഇയാളെ എറണാകളും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കാമ്പസ് പ്രഫണ്ട് പ്രവർത്തകരെ െപാലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.െഎ- കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.