തടവു ചാടിയ പ്രതി മുക്കത്ത്​ പിടിയിൽ

മുക്കം: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും തടവു ചാടിയ പ്രതി മുക്കം പൊലീസി​െൻറ പിടിയിലായി. കൽപറ്റ വൈത്തിരി സ്വദേശി വിപി(19)നെയാണ് മുക്കം എസ്.ഐ കെ.പി. അഭിലാഷും സംഘവും ചേർന്ന് ഞായറാഴ്ച വൈകുന്നേരം മുക്കം മലയോരം ബാറി​െൻറ പരിസരത്തുനിന്ന് പിടികൂടിയത്. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന റിമാൻഡ് പ്രതിയായ ഇയാൾ മലപ്പുറം, മാനന്തവാടി, സുൽത്താൻബത്തേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി പത്തോളം മോഷണകേസുകളിലെയും പ്രതിയാണെന്ന് മുക്കം എസ്. ഐ കെ.പി. അഭിലാഷ് പറഞ്ഞു. പിടിക്കുന്ന സമയത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായാണ് എസ്.ഐയും സംഘവും കസ്റ്റഡിയിലെടുത്തത്. ഒരാഴ്ച മുമ്പാണ് ഇയാൾ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവു ചാടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.