പേരാമ്പ്ര: കായണ്ണ-പാടിക്കുന്ന് റോഡ് ടാറിങ് പലയിടത്തും തകർന്നതോടെ വാഹന ഗതാഗതം ദുസ്സഹമായി. കായണ്ണയിൽനിന്ന് ബാലുശ്ശേരി വഴി കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി ഭാഗങ്ങളിലേക്കും പാടിക്കുന്നിൽനിന്നും വിനോദ സഞ്ചാരമേഖലകളായ പെരുവണ്ണാമൂഴി, കക്കയം ഭാഗങ്ങളിലേക്കും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. പി.ഡബ്ല്യു.ഡി ഏറ്റെടുത്ത റോഡിെൻറ പല ഭാഗങ്ങളും കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരു ചക്രവാഹനങ്ങളെ അപകടത്തിലാക്കുന്നു. മരപ്പറ്റ, അംഗൻവാടി സ്റ്റോപ്, ചെറുക്കാട് ജങ്ഷൻ, പാത്തിക്കൽ താഴെ എന്നിവിടങ്ങളിൽ റോഡ് പാടെ തകർന്നനിലയിലാണ്. പേരാമ്പ്ര-കായണ്ണ-ബാലുശ്ശേരി റൂട്ടിൽ പത്തോളം ബസുകൾ സർവിസ് നടത്തുന്നുണ്ട്. കാലവർഷം ആരംഭിക്കും മുമ്പുതന്നെ റോഡിെൻറ ശോച്യാവസ്ഥ നാട്ടുകാർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.