മുക്കം: മുത്തേരി വളവ് റോഡിലെ അപകടങ്ങൾ ഒഴിവാക്കി റോഡ് വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധന നടത്തി. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ തുടർച്ചയായി നിരവധി അപകടങ്ങൾ ഉണ്ടാവുകയും 10 ഓളം പേരുടെ ജീവൻ അപകടത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ ജോർജ് എം. തോമസ് എം.എൽ.എയുടെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. പരിശോധന സംഘത്തിൽ നഗരസഭാ ചെയർമാൻ വി. കുഞ്ഞൻമാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, കൗൺസിലർ ബ്രിജേഷ്, പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബിനു, അസി. എൻജിനീയർ സോമൻ, ഓവർസിയർ ശിവദാസൻ, ഇ.കെ. രാജൻ, ബാലകൃഷ്ണൻ മുത്തരിയിൽ, പി. ജയരാജൻ, ബാലകൃഷ്ണൻ നായർ, സുബ്രഹ്മണ്യൻ, ചന്ദ്രൻ മുത്തരി തുടങ്ങിയവർ പങ്കെടുത്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.