മുക്കം: ലോകകപ്പ് ഫുട്ബാൾ മത്സരം പ്രീ - ക്വാർട്ടറിലേക്ക് കടക്കുമ്പോൾ പൂവാറൻതോട്ഗവ.എൽ.പി.സ്കൂളിലെ കൊച്ചു വിദ്യാർഥികളും ഫുട്ബാൾ മാമാങ്ക മത്സരത്തിെൻറ ലഹരിയിലേക്ക്. വിദ്യാർഥികൾക്ക് പഠനാനുബന്ധ പ്രവർത്തനങ്ങളായും കായികക്ഷമത വർധിപ്പിക്കുന്നതിനു ലക്ഷ്യംവെച്ചുമാണ് മത്സരങ്ങൾക്ക് പുതുമയുടെ ആസൂത്രണം നടത്തിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി പ്രീ - ക്വാർട്ടറിൽ പ്രവേശിച്ച രാജ്യങ്ങളെ ഭൂപടത്തിൽ കണ്ടെത്തൽ, രാജ്യങ്ങളുടെ പതാക തിരിച്ചറിയൽ, ലോകകപ്പ് ഫുട്ബാൾ ക്വിസ് എന്നിവക്ക് പുറമെ ബെസ്റ്റ് ഹെഡർ, ബെസ്റ്റ് ഗോൾകീപ്പർ, സ്പോട്ട് കിക്ക്, മത്സരങ്ങളും ഇതിനകം നടത്തി കഴിഞ്ഞു. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പങ്കാളിത്തമുള്ള ലോകകപ്പ് പ്രവചന മത്സരവും ഇതോെടാപ്പം നടത്തുന്നുണ്ട്. ഇതിെൻറ ഭാഗമായി പൂവാറൻ തോട് അങ്ങാടിയിൽ ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരത്തിൽ പങ്കെടുക്കാനുള്ള നിയമാവലി പ്രദർശിപ്പിക്കുകയും പ്രവചന കൂപ്പണുകൾ വിതരണം ചെയ്യുകയും ചെയ്തു. ഫുട്ബാൾ മാതൃകയിൽ പ്രവചന മത്സര കൂപ്പൺ നിക്ഷേപിക്കാനുള്ള പെട്ടിയും അങ്ങാടിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഫുട്ബാൾ മാമാങ്ക മത്സരം പി.ടി.എ പ്രസിഡൻറ് ടെന്നിസ് ചോക്കാട്ട് ഉദ്ഘാടനം ചെയ്തു. സിമ ആർ, ജിസ്ന അഗസ്ത്യൻ, നിഷ വാവോലിക്കൽ, ക്ലിൻസി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. മുഹമ്മദ് ഷാഫി സ്വാഗതവും രാജ് ലാൽ തോട്ടുവാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.