എച്ച്.ഡി.എസ് ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തണം ^കെ. മുരളീധരൻ എം.എൽ.എ

എച്ച്.ഡി.എസ് ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തണം -കെ. മുരളീധരൻ എം.എൽ.എ കോഴിക്കോട്: ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന എച്ച്.ഡി.എസ് ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ എം.എൽ.എ ആവശ്യപ്പെട്ടു. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്പ്മ​െൻറ് സൊസൈറ്റി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.ഡി.എസ് ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്നത് ദിവസ വേതനം മാത്രമാണ്. ദീർഘകാലം സേവനമനുഷ്ഠിച്ച് ജോലിയിൽനിന്ന് പിരിയുന്നവർ വെറും കയ്യോടെ മടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഭരണം കിട്ടിയിൽ എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്നവർ ഇത്തരം പാവപ്പെട്ടവരെ മറക്കുന്നു. നിപ വൈറസ് ബാധിതരായവരെ പരിചരിച്ച നഴ്സുമാരടക്കമുള്ള ജീവനക്കാരെ ആദരിക്കൽ ചടങ്ങിൽ പരിഗണിക്കാതെ 'കടക്ക് പുറത്ത്'സമീപനം സ്വീകരിച്ച സർക്കാർ നടപടി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ, കെ.സി. അബു, കെ.വി സുബ്രമണ്യൻ, അനീഷ് കുമാർ, ടി. രഘുനാഥ്, ഷർളി പ്രമോദ്, പി.എം. അബ്ദുറഹിമാൻ, എം.ടി. സേതുമാധവൻ, പി.ടി. ജനാർദനൻ, വി.സി. സേതുമാധവൻ, കൃഷ്ണൻ തിക്കോടി തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി വിബീഷ് കമ്മനക്കണ്ടി സ്വാഗതവും വർക്കിംഗ് പ്രസിഡൻറ് കെ.സി. പ്രവീൺ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ദിനേശ് പെരുമണ്ണ (പ്രസി.) വിബീഷ് കമ്മനക്കണ്ടി (ജന. സെക്രട്ടറി) സതീദേവി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.