കളിച്ചാടി മഞ്ഞ; മനംനിറഞ്ഞ്​ ആരാധകർ

കോഴിക്കോട്: ആരാധകരുടെ പ്രതീക്ഷകൾ കാത്ത് മഞ്ഞപ്പടക്ക് തകർപ്പൻ വിജയം. ലോകകപ്പിലെ മുൻനിര ടീമുകൾ ഒന്നൊന്നായി വിടപറഞ്ഞുപോയപ്പോൾ നെഞ്ചിടിപ്പോടെ കളി കാണാനെത്തിയ ബ്രസീലിയൻ ഫാൻസിന് തിങ്കളാഴ്ച ദുഃഖിക്കേണ്ടി വന്നില്ല. പ്രിയതാരം നെയ്മറും കൂട്ടരും മെക്സിക്കൻ കരുത്തിനെതിരെ മികച്ച വിജയം നേടിയപ്പോൾ മത്സരശേഷം ആരാധകർ ആവേശത്തി​െൻറ കൊടുമുടി കയറി. വിസിൽ മുഴക്കിയും ആർപ്പു വിളിച്ചും നൃത്തം ചവിട്ടിയുമാണ് ബ്രസീൽ ആരാധകർ ബിഗ് സ്ക്രീനുകൾക്കു മുന്നിൽ കളി കണ്ടത്. വെസ്റ്റ് മാങ്കാവിലെ ഫുട്ബാൾ ആരാധകർ ഒരുക്കിയ ബിഗ് സ്ക്രീനിൽ ബ്രസീൽ-മെക്സികോ മത്സരം വീക്ഷിക്കാനെത്തിയത് 500ഒാളം പേരാണ്. ബ്രസീലി​െൻറ ഒാരോ മുന്നേറ്റങ്ങളും ഇവിടെ ആരാധകർ കൈയടിച്ചും ആർപ്പുവിളിച്ചുമാണ് വരവേറ്റത്. പ്രീക്വാർട്ടറിൽ പുറത്തായ ടീമുകളുടെ ആരാധകരിലധികവും മെക്സികോ ടീമി​െൻറ വിജയത്തിനായി കാത്തിരുെന്നങ്കിലും ബ്രസീലി​െൻറ വിജയം കണ്ടു മടങ്ങാനായിരുന്നു വിധി. ബ്രസീൽ മികച്ച കളിയാണ് പുറത്തെടുത്തതെന്നും ഇൗ കളി തുടർന്നാൽ ബ്രസീൽ ഫൈനലിലെത്തുമെന്നതിൽ ഒരു സംശയവുമില്ലെന്നും മാങ്കാവിലെ ബ്രസീൽ ആരാധകനായ റയാൻ പറഞ്ഞു. മത്സരം തുടങ്ങിയതു മുതൽ തന്നെ ബ്രസീൽ ഫാൻസും മറ്റു ടീമുകളുടെ ആരാധകരും തമ്മിൽ വാക്പോരും ട്രോൾ പോരും തുടങ്ങിയിരുന്നു. ആദ്യ പകുതിയിൽ ഗോൾഹരിത സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുെട തുടക്കത്തിൽ തന്നെ നെയ്മർ ഗോളടിച്ചതോടെ ആരാധകർ ചാടിയെണീറ്റു ആവേശം കൊണ്ടു. ഇതിനിടെ 70 മിനിറ്റിൽ നെയ്മർ പരിക്കേറ്റ് മൈതാനത്ത് കിടന്നതോടെ മറ്റു ടീമുകളുടെ ആരാധകരുടെ 'തൊട്ടാവാടി'പരിഹാസങ്ങളും വന്നു. എന്നാൽ, 88ാം മിനിറ്റിൽ നെയ്മറി​െൻറ കുതിപ്പിൽ നിന്നുദിച്ച ഫിർമിന്യോയുെട ഗോളിലൂടെ ബ്രസീൽ ലീഡുയർത്തിയതോടെ ബ്രസീൽ ഫാൻസ് എല്ലാം മറന്ന് ആർപ്പുവിളിച്ചു. കളി കഴിഞ്ഞയുടനെ ബ്രസീലിനെ അനുകൂലിച്ചുള്ള ട്രോൾ മഴയും തുടങ്ങിയിരുന്നു. ലോക കപ്പിലെ ആവേശകരമായ ബ്രസീൽ-മെക്സികോ പോരാട്ടം കണാൻ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കൂറ്റൻ സ്ക്രീനുകൾക്കു മമ്പിലും കടകൾക്ക് മുന്നിലും നൂറു കണക്കിനാളുകളാണ് തടിച്ചു കൂടിയത്. പുതിയപാലത്തും നൈനാം വളപ്പിലുമെല്ലാം കളി കാണാൻ ആരാധകർ കളി തുടങ്ങുന്നതിനു മുന്നേ തന്നെ ഒഴുകിയെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.