വാഹന പരിശോധനക്കിടെ യുവാവ് മയക്കുമരുന്നുമായി പിടിയില്‍

താമരശ്ശേരി: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവിനെ താമരശ്ശേരി എക്‌സൈസ് അധികൃതര്‍ പിടികൂടി. പാലക്കാട് പട്ടാമ്പി പരതൂര്‍ കാരംമ്പത്തൂര്‍ പണിക്കര്‍പള്ളിയാലില്‍ അംജത് അസ്ലം(26) ആണ് പിടിയിലായത്. ബാംഗ്ലൂരില്‍നിന്ന് വില്‍പനക്കു കൊണ്ടുവരുകയായിരുന്ന 80 മി.ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും, 600 മി.ഗ്രാം എ.ഡി.എം.എ ഇനത്തിലുള്ള മയക്കുമരുന്നുമായാണ് പിടിയിലായത്. അടിവാരത്ത് വാഹന പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡി.ജെ പാര്‍ട്ടിക്കും മറ്റും ഉപയോഗിക്കുന്ന മാരകമായ ലഹരി പദാർഥങ്ങളാണ് ഇവരണ്ടും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്, പ്രവൻറിവ് ഓഫിസര്‍ എം. അനില്‍കുമാര്‍, സിവില്‍ എക്‌സെസ് ഓഫിസര്‍മാരായ ടി.കെ. സഹദേവന്‍, കെ.പി. രാജന്‍, സി.പി. ഷാജു, സി.ഇ. ദീപേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.