കാടിറങ്ങിയ കൊമ്പന്മാര്‍ നാട്ടുകാരെ ഭീതിയിലാഴ്​ത്തി

കാടിറങ്ങിയ കൊമ്പന്മാര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി വാകേരി: കാടിറങ്ങിയ കൊമ്പന്മാര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഞായറാഴ്ച രാവിലെ സി.സി, പാലക്കുറ്റി, വാകേരി പ്രദേശങ്ങളിലിറങ്ങിയ രണ്ടു കൊമ്പന്മാരാണ് മണിക്കൂറോളം ഭീതി പരത്തിയത്. വനപാലകരുടെയും പൊലീസി​െൻറയും നാട്ടുകാരുടെയും നാലു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് കാട്ടാനകൾ കാടുകയറിയത്. സി.സിക്കടുത്ത് മഞ്ഞനംകൈതയില്‍ രണ്ടു കൊമ്പന്മാര്‍ നില്‍ക്കുന്നത് രാവിലെ ഏഴുമണിക്ക് പോത്തിനെ കെട്ടാന്‍ വന്ന മഞ്ഞനംകൈതയില്‍ വിനീഷാണ് ആദ്യം കണ്ടത്. ആനയെ കണ്ട് തിരിച്ചോടി ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരും ഒാടിക്കൂടി. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. ജനങ്ങള്‍ ഓടിക്കൂടിയതോടെ കുറ്റിക്കാട്ടിലേക്ക് ആന മറഞ്ഞു. പിന്നീട് വനപാലകരും കേണിച്ചിറ, മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍നിന്ന് പൊലീസുകാരും എത്തി. തുടര്‍ന്ന് വനംവകുപ്പ് ആനയെ ഓടിക്കാനുള്ള ഒരുക്കം തുടങ്ങി. വനംവകുപ്പ് ജീവനക്കാര്‍ വാഹനങ്ങളിലൂടെ സഞ്ചരിച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കി. ശേഷം 10 മണിയോടെയാണ് ഓടിക്കാനുള്ള ശ്രമം തുടങ്ങിയത്. വാകേരി, രണ്ടാംനമ്പര്‍ വനമേഖലയില്‍നിന്നാണ് ആന ഇവിടെ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സി.സി ടൗണിനടുത്തുള്ള പി.ഡി. ജയ​െൻറ കൃഷിയിടത്തിലാണ് ആന ആദ്യം തമ്പടിച്ചത്. പിന്നീട് ഇവിടെനിന്നാണ് മഞ്ഞനംകൈതയിലെത്തുന്നത്. ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ്, കുപ്പാടി ഡെപ്യൂട്ടി റേഞ്ചര്‍ ടി. ശശികുമാര്‍ എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ കൽപറ്റ ബ്ലോക്ക് സമ്മേളനം മേപ്പാടി: ഡി.വൈ.എഫ്.ഐ കൽപറ്റ ബ്ലോക്ക് സമ്മേളനത്തിന് തുടക്കമായി. പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ബീന, വി. ഹാരിസ് എന്നിവർ സംസാരിച്ചു. കെ. വിനോദ് സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച സമാപിക്കും. SUNWDL14 ഡി.വൈ.എഫ്.ഐ കൽപറ്റ ബ്ലോക്ക് സമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജിനീഷ് കുമാർ മേപ്പാടിയിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.