നാദാപുരം: കേരളത്തിൽ മെഡിക്കൽ എൻട്രൻസിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ആറ്റ്ലിൻ ജോർജിനെയും ഉന്നത വിജയം നേടിയ പി. സൗരവിനെയും ഇൻകാസ് ഒ.ഐ.സി.സി ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പ്രവീൺ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫീറ, ഇൻകാസ് ഗ്ലോബൽ മെംബർ ആർ.പി. ഹസൻ, സി.വി. കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, അഡ്വ. സജീവൻ, കെ.എം. രഘുനാഥ്, ബാലാമണി, റജീഷ് തൂണേരി, ഇഖ്ബാൽ ചെക്യാട് എന്നിവർ സംസാരിച്ചു. ഇൻകാസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസാർ കൊല്ലാടൻ സ്വാഗതവും ഫസൽ മാട്ടാൻ നന്ദിയും പറഞ്ഞു. ഒപ്പുശേഖരണം കുറ്റ്യാടി: കേരളത്തിലെ കർഷകർ ജില്ല കലക്ടർമാർ വഴി പ്രധാനമന്ത്രിക്ക് നൽകുന്ന ഭീമഹരജിയിൽ ഒപ്പുശേഖരണം നടത്തി. നിട്ടൂരിൽ കർഷക സംഘം ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.സി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി, പി.പി. ചന്ദ്രൻ, കുന്നുമ്മൽ കണാരൻ, പി.പി. രാജൻ, കെ.വി. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.