വടകര: റേഷനരിയും മണ്ണെണ്ണയും ലഭിക്കാൻ രണ്ടും മൂന്നും ദിവസം റേഷൻ കടകളിലെത്തി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്ന് വ്യാപക ആക്ഷേപം. ബി.എസ്.എൻ.എൽ നെറ്റ്വർക്കിെൻറ കാര്യക്ഷമതയില്ലായ്മയാണ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തലവേദനയായത്. റേഷൻ കടയിൽ സ്ഥാപിച്ച ഇ-പോസ് യന്ത്രത്തിൽ കാർഡിലുള്ളവരുടെ വിരലടയാളം പതിപ്പിച്ചാലേ റേഷൻ ലഭിക്കൂ. പല ദിവസങ്ങളിലും വൈദ്യുതിബന്ധം അവതാളത്തിലാകുന്നതും നെറ്റ് വർക്ക് ജാമാവുന്നതും റേഷൻ ഉപഭോക്താക്കൾക്ക് വിനയാവുകയാണ്. േമയ് മാസത്തെ നാമമാത്ര വസ്തുക്കൾ ലഭിക്കാൻ മൂന്നു ദിവസമാണ് കടയിലെത്തേണ്ടി വന്നതെന്ന് പ്രായമേറിയ ഒരു വീട്ടമ്മ പരാതിപ്പെട്ടു. ഐഡിയ നെറ്റ്വർക്കും സജ്ജമാക്കിയിട്ടുണ്ടെങ്കിലും നെറ്റ്വർക്ക് പ്രശ്നം രൂക്ഷമാണെന്ന് റേഷൻ കടയിലുള്ളവർ പറയുന്നു. ഓരോ മാസവും 10ാം തീയതിയോടെ റേഷൻ സാധനങ്ങളുടെ വിതരണം ആരംഭിക്കുമെങ്കിലും മാസത്തിലെ അവസാനത്തെ ആഴ്ചകളിലാണ് പലരും കടകളിലെത്തുന്നത്. അതുകൊണ്ടുതന്നെ അവസാനത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ ഒട്ടുമിക്ക കടകളിലും വൻ തിരക്കായിരിക്കും. സിം കാർഡ് ഘടിപ്പിച്ച യന്ത്രങ്ങൾ കണക്ട് ചെയ്ത സർവർ ജാമാവുന്നത് ഈ ദിവസങ്ങളിൽ നിത്യസംഭവമാണ്. വൈദ്യുതിത്തകരാറും ബി.എസ്.എൻ.എൽ നെറ്റ്വർക്കിെൻറ കാര്യക്ഷമതയില്ലായ്മയും കൂടിയാവുമ്പോൾ യന്ത്രം പണിമുടക്കും. വെള്ളിയാഴ്ച ഉച്ചക്കു ശേഷം വടകരയിലെ മിക്ക റേഷൻ കടകളിലും ഇതുമൂലം പലരും തിരിച്ചു പോകേണ്ടി വന്നു. ആൾത്തിരക്കു കാരണം ശനിയാഴ്ച ഉച്ചക്ക് പ്രവർത്തന സമയം കഴിഞ്ഞും ഏറെനേരം ശ്രമിച്ചെങ്കിലും നെറ്റ്വർക്ക് പ്രശ്നം മൂലം പലരും നിരാശരായി മടങ്ങേണ്ടിവന്നു. വൈകീട്ട് വീണ്ടും എത്തിയാണ് വാങ്ങിച്ചത്. ഫലത്തിൽ റേഷൻ സാധനങ്ങൾ ലഭിക്കാൻ പലർക്കും മൂന്നു പ്രാവശ്യമെങ്കിലും കടയിലെത്തേണ്ടതായി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.