കോഴിക്കോട്: കേരള ഹിന്ദി പ്രചാർ സഭയുടെ ആചാര്യ കോഴ്സിെൻറ അംഗീകാരം ഹയർ സെക്കൻഡറി അധ്യാപക യോഗ്യതയായി പരിഗണിക്കണമെന്ന് രാഷ്ട്രഭാഷാ വേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ദക്ഷിണ ഭാരത ഹിന്ദി പ്രചാർസഭ ഭരണസമിതിയംഗം ഗോപി ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പി.വി. ത്രിവിക്രമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാഷ്ട്രഭാഷാവേദി സംസ്ഥാന ജന. സെക്രട്ടറി ആർ.കെ. ഇരവിൽ, കെ.പി. ആലിക്കുട്ടി, ശ്രീധരൻ പറക്കാസ്, എം.എസ്. സരിത, കെ.പി. രേഷ്മ, ശ്രീധരൻ കുയ്യിലകണ്ടി, പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.