കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റി നടത്തിയ ആരോഗ്യ ബോധവത്കരണം ജില്ല ടി.ബി ഒാഫിസർ ഡോ. പി.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്സ് ഫോറത്തിെൻറ ലഘുലേഖ ആരോഗ്യവകുപ്പ് മാസ്മീഡിയ ഒാഫിസർ ബേബി നാപ്പള്ളി പ്രകാശനം ചെയ്തു. കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽനിന്ന് വിരമിക്കുന്ന സ്റ്റാഫ് നഴ്സ് എ.പി. ലിസിക്ക് യാത്രയയപ്പ് നൽകി. അശോകൻ ആലപ്രം അധ്യക്ഷത വഹിച്ചു. എ.കെ. ഗണേഷ്, പി.കെ. നളിനാക്ഷൻ, ശ്യാമള, റേച്ചൽ, ലിസി, ഡോ. ശബ്നം, എൽ.ടി. പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു. ഹിന്ദി അധ്യാപക നിയമനം കോഴിക്കോട്: സിവിൽ സ്റ്റേഷൻ ഗവ. യു.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ജൂനിയർ ഹിന്ദി അധ്യാപികയെ ആവശ്യമുണ്ട്. ഇൻറർവ്യൂ ചൊവ്വാഴ്ച 11ന് സ്കൂൾ ഒാഫിസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.