കോഴിക്കോട്: വെള്ളിപറമ്പ് കോളാട്ട് കളരി ഭഗവതി ക്ഷേത്ര പരിസരത്ത് അഖില കേരള തന്ത്രി സമാജത്തിെൻറ ആഭിമുഖ്യത്തിൽ നക്ഷത്ര വനം നിർമിച്ചു. എടക്കഴിപ്രം ശ്രീരാമൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ശ്യാം കോളാട്ട് അധ്യക്ഷത വഹിച്ചു. പഠന ക്ലാസ് കോഴിക്കോട്: ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വഴിമാറിപ്പോകുന്നത് തടയാൻ ബയോമെട്രിക് സംവിധാനം ഗുണകരമായെന്ന് ജില്ല സപ്ലൈ ഒാഫിസർ കെ. മനോജ് കുമാർ. സംസ്ഥാന ഉപഭോക്തൃവേദി നടത്തിയ ഏകദിന ഉപഭോക്തൃ പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് വത്സൻ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. ഡോ. കെ. മൊയ്തു, സിന്ധുകുമാരി, അരവിന്ദാക്ഷൻ കൊന്നക്കൽ, അജിത അടമ്പാട്ട് എന്നിവർ സംസാരിച്ചു. കെ. ബെന്നി ജോസഫ്, റിട്ട. ഫുഡ് സേഫ്റ്റി ഒാഫിസർ പി. ബാബു, വത്സൻ നെല്ലിക്കോട് എന്നിവർ ക്ലാസെടുത്തു. സിനിമ-നാടക നടി വസന്തറാണി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.