സ്വന്തം ലേഖകൻ കോഴിക്കോട്: 2017ലെ മികച്ച സേവനം കാഴ്ചെവച്ച അലോപ്പതി ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകളിൽ മൂന്നെണ്ണം കോഴിക്കോട്ട്. നിപ പ്രതിരോധത്തിൽ മുന്നിൽ നിന്നവരടക്കം മൂന്നുപേരാണ് അവാർഡിന് അർഹരായത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, സ്വകാര്യ മേഖലയില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോണ്‍ എന്നിവർ മികച്ച ഡോക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ബേബി മെമ്മോറിയലിലെ ഡോ. എ.എസ്. അനൂപ് കുമാർ പ്രത്യേക അവാർഡിന് അർഹനായി. മെഡിക്കൽ കോളജിലെ മികവാർന്ന പ്രവർത്തനമാണ് ഡോ. വി.ആര്‍. രാജേന്ദ്രനെ അവാർഡിന് അർഹനാക്കിയത്. നിപ പ്രതിരോധ പ്രവർത്തനങ്ങളിലും ഇദ്ദേഹം സ്തുത്യർഹ സേവനം കാഴ്ചവെച്ചു. കഴിഞ്ഞ ആഗസ്റ്റിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലായി ചുമതലയേറ്റ ഇദ്ദേഹം ഇവിടെനിന്നാണ് എം.ബി.ബി.എസ് നേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് എം.ഡി പൂർത്തിയാക്കിയത്. 1996 മുതൽ കോഴിക്കോട്ട് സേവനമനുഷ്ഠിക്കുന്നു. 2006ൽ സൂപ്രണ്ടായും പ്രവർത്തിച്ചു. തൃശൂർ മണ്ണൂത്തി വെള്ളാണിക്കര സ്വദേശിയാണ്. ദന്തൽ സർജനായ ഡോ. റീത്തയാണ് ഭാര്യ. ഏകമകൾ നിമിഷ കെ.എം.സി.ടി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. ബേബി മെമ്മോറിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനാണ് ഡോ. ഷാജി തോമസ് ജോൺ. ഡൗൺസിൻട്രം ബാധിച്ച 800ലേറെ കുട്ടികൾക്ക് ഇദ്ദേഹം 2000 മുതൽ സൗജന്യ ചികിത്സ നൽകുന്നുണ്ട്. മാത്രമല്ല, ഇൗ രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഏഷ്യ പെസഫിക് ഡൗൺസിൻഡ്രം ഫെഡറേഷൻ മുൻ പ്രസിഡൻറും നിലവിൽ റിസർച് കമ്മിറ്റി ചെയർമാനുമാണ്. കേരള സ്റ്റേറ്റ് ഡൗൺസിൻഡ്രം സപ്പോർട്ട് ഗ്രൂപ് രക്ഷാധികാരി, ഡൗൺസിൻഡ്രം ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു. ഡൗൺസിൻഡ്രം ഫെഡറേഷൻ ഒാഫ് ഇന്ത്യ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിന് സമീപം മാനാപുറം വീട്ടിലാണ് താമസം. ഭാര്യ: ജയന്തി. മക്കൾ: ഷെറിൻ, ടിന. രാജ്യത്ത് വലിയ ദുരന്തം വിതച്ചേക്കുമായിരുന്ന നിപ വൈറസിെൻറ സാന്നിധ്യം വളരെ പെെട്ടന്ന് തിരിച്ചറിഞ്ഞ് അടിയന്തര നടപടി സ്വീകരിച്ച് ശ്രദ്ധേയനാണ് െകായിലാണ്ടി ആനവാതിൽ സ്വദേശി ഡോ. എ.എസ്. അനൂപ് കുമാർ. കോഴിക്കോട് ഗവ. മെഡിക്കൽ േകാളജിൽനിന്ന് എം.ബി.ബി.എസ് നേടിയ അനൂപ് മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജിൽനിന്ന് എം.ഡി നേടി. തുടർന്ന് ബംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽനിന്ന് ക്രിറ്റിക്കൽ കെയർ മെഡിസിനിൽ സൂപർ സ്പെഷലൈസേഷൻ നേടി. നിലവിൽ ബേബി മെമ്മോറിയൽ ആശുപത്രി ക്രിറ്റിക്കൽ കെയർ മെഡിസിൽ വിഭാഗം തലവനാണ്. നിപ വൈറസ് ബാധയുണ്ടായവരിലെ ആദ്യ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചത് ഇദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള സംഘമാണ്. ഡോ. അനൂപിെൻറ നിപ ബോധവത്കരണ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായി. ഭാര്യ: പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ധന്യ. മക്കൾ: ജ്യോതിഷ് മയി, ആലോക്. അവാർഡ് സന്തോഷവും പ്രവർത്തന മേഖലയിൽ കൂടുതൽ ഉത്തരവാദിത്തവും നൽകുന്നുവെന്ന് മൂവരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.