കോഴിക്കോട്: ട്രോളിങ് നിരോധനം പോലുള്ള ചട്ടം എല്ലാവർക്കും ബാധകമാക്കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിൽ നാടൻ വള്ളങ്ങൾ തടഞ്ഞാൽ മത്സ്യത്തൊഴിലാളികൾ ചെറുക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കുട്ടി അഹമ്മദ് കുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേരത്തേ സുപ്രീംകോടതി ഇങ്ങനെ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് നാടൻ വള്ളങ്ങളെ ഒഴിവാക്കി 2007ൽ സംസ്ഥാന സർക്കാർ നിയമമുണ്ടാക്കുകയായിരുന്നു. ഇൗ നിയമം സർക്കാർ ശ്രദ്ധയിൽപെടുത്താത്തതിനാലാണ് ഇത്തരത്തിലൊരു വിധി ഹൈകോടതിയിൽ നിന്നുണ്ടായത്. വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ് സിക്കുട്ടിയമ്മ പറഞ്ഞത് ഏത് അർഥത്തിലാണെന്നറിയില്ല. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടുന്ന നിലപാട് അംഗീകരിക്കാനാവില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെല്ലാം കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും കുട്ടി അഹമ്മദ് കുട്ടി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.