പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് നിർമാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടും വയനാട്ടില്‍ കർമ സമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും കോഴിക്കോട് ജില്ല കർമ സമിതിയുടെ ആഭിമുഖ്യത്തില്‍ സമരം സംഘടിപ്പിച്ചു. പൂഴിത്തോട് ഭാഗത്ത് വനത്തില്‍ റോഡ് നിർമാണം നടത്താനുള്ള കർമസമിതിയുടെ നീക്കം പൊലീസും വനപാലകരും ചേര്‍ന്ന് തടഞ്ഞു. സമരം വ്യാപാരി വയവസായി ഏകോപന സമിതി പേരാമ്പ്ര യൂനിറ്റ് പ്രസിഡൻറ് സുരേഷ്ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയര്‍മാന്‍ കെ.എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രജീഷ്, കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, കെ. രാഘവൻ, പപ്പന്‍ കന്നാട്ടി, ബാബു പുതുപ്പറമ്പിൽ, സി.എം. അഹമ്മദ് കോയ, ജസ്വിന്‍ പൂഴിത്തോട്, രാജേഷ്, ശ്രീജിത്ത് കല്ലോട്, ബോബന്‍ വെട്ടിക്കൽ, അഗസ്റ്റിന്‍ കാരിമറ്റം, സാജന്‍ ഈറ്റതോട്ടം, കുട്ടിയച്ചന്‍ കൈതക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. രാജേഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ പി. സുരേഷ്, സി. കുഞ്ഞമ്മദ്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചര്‍ കെ. നീതു, താമരശ്ശേരി റേഞ്ചര്‍ ഇംറോസ് ഏലിയാസ് നവാസ്, ഡെപ്യൂട്ടി റേഞ്ചര്‍മാരായ എ.പി. ശ്രീജിത്ത്, എം.കെ. രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും വനപാലകരും ചേര്‍ന്നാണ് സമരത്തെ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.