കോഴിക്കോട്: 152 വർഷങ്ങൾക്കുശേഷം സംഭവിക്കുന്ന അപൂർവ ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യംവഹിക്കാൻ ബുധനാഴ്ച വൈകിട്ട് ആറു മുതൽ മാനാഞ്ചിറ മൈതാനത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സൗകര്യമൊരുക്കുന്നു. ബ്ലൂ മൂൺ, ബ്ലഡ് മൂൺ, സൂപ്പർ മൂൺ എന്നീ ചാന്ദ്ര പ്രതിഭാസങ്ങൾ ഒന്നിച്ചുവരുന്നതാണ് ഇൗ ചന്ദ്രഗ്രഹണത്തിെൻറ പ്രത്യേകത. വൈകിട്ട് ആറു മുതൽ ചന്ദ്രഗ്രഹണം കഴിയുന്ന 7.37 വരെ ചന്ദ്രനെ കാണാം. ഇൗ ആകാശവിസ്മയത്തിന് സാക്ഷ്യം വഹിക്കാനും ഗ്രഹണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ചർച്ച ചെയ്യാനും ചന്ദ്രഗ്രഹണം വീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.