വിദ്യാർഥി അനുപാതം ഏകീകരിക്കണം

വടകര: ഹൈസ്കൂളുകളിലെ ഒമ്പത്,10 ക്ലാസുകളിലെ അധ്യാപക- വിദ്യാർഥി അനുപാതം 1:35 ആക്കി ഏകീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) വടകര ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.എം. മണി അധ്യക്ഷത വഹിച്ചു. അശോക് കുമാർ, മുനീർ എരവത്ത്, എൻ.പി. ഇബ്രാഹിം, ഏലിയാറ ആനന്ദൻ, കെ. മുരളീധരൻ, സജീവൻ കുഞ്ഞോത്ത്, ഇടത്തിൽ ശിവൻ, ഇ. സുജാത, എം.പി. ഗീത, പി.കെ. കോയ, എം.കെ. കുഞ്ഞമ്മദ്, പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. പി. രഞ്ജിത്ത് കുമാർ(പ്രസി.), എം. വിനോദ്കുമാർ (സെക്ര.), സുധീഷ് വള്ളിൽ(ട്രഷ.). പരിപാടികൾ വടകര ടൗൺഹാൾ: ജിനേഷ് മടപ്പള്ളിയുടെ 'രോഗാതുരമായ സ്നേഹത്തി‍​െൻറ 225 കവിതകൾ' പ്രകാശനം. കഥാകൃത്ത് ആർ. ഉണ്ണി–4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.