ചീക്കിലോട്​ കരിങ്കാളികാവ്​ തിറ

നന്മണ്ട: ചീക്കിലോട് കരിങ്കാളികാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന 'പുല്ലുവരവി'ൽ നൂറുകണക്കിന് ഭക്തജനങ്ങൾ പെങ്കടുത്തു. പുക്കുന്നുമലയുടെ താഴ്വരയിലുള്ള കരിങ്കാളി കാവിലമ്മയുടെ പൂർവാരൂഢ സ്ഥാനത്തുനിന്നാണ് പുല്ലുവരവ്. ചെണ്ടവാദ്യങ്ങളുടെയും വെളിച്ചപ്പാടി​െൻറയും അകമ്പടിയോടെ ക്ഷേത്രത്തിലെ തിരുനടയിലേക്ക് ഭഗവതി എഴുന്നള്ളുന്നതാണ് പുല്ലുവരവ്. ആയുധവരവ്, കമ്മാളരുടെ വട്ടക്കളി, വിവിധതരം തിറകൾ എന്നിവയുമുണ്ടായിരുന്നു. സാംസ്കാരിക സമ്മേളനത്തിൽ വനിത അസിസ്റ്റൻറ് ലോക്കോ പൈലറ്റ് സന്ധ്യ േഗാപാലൻ, റെയിൽവേ ബോർഡ് അംഗം ചെറുവത്തിൽ രവീന്ദ്രൻ എന്നിവരെ ആദരിച്ചു. അനുശോചിച്ചു നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഇൗസ്റ്റ് യൂനിറ്റ് പ്രസിഡൻറും സാംസ്കാരിക പ്രവർത്തകനുമായ സാകേതം ഉണ്ണി മാസ്റ്ററുടെ നിര്യാണത്തിൽ പെൻഷനേഴ്സ് യൂനിയൻ നന്മണ്ട ഇൗസ്റ്റ് യൂനിറ്റ് അനുശോചിച്ചു. എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രാമൻകുട്ടി മാസ്റ്റർ, ടി. സാലി മാസ്റ്റർ, സി.പി. ലക്ഷ്മിക്കുട്ടി, കെ.വി. പ്രഭാകരൻ, ബഷീർ കുണ്ടായി, അശോകൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.