വടകര: ചോറോട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ വടകര ബി.ആർ.സി പരിധിയിലുള്ള കിടപ്പിലായ കുട്ടികൾക്ക് 'വീട്ടിലൊരു ലൈബ്രറി' പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങളും അലമാരകളും വിതരണം ചെയ്തു. സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നളിനി അധ്യക്ഷത വഹിച്ചു. സി.എച്ച്. രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബി.പി.ഒ വി.വി. വിനോദ്, കെ.എം. സുരേഷ് ബാബു, മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ പ്രധാനധ്യാപിക ലളിത, സി.എച്ച്. സുനീത് ബക്കർ, ആർ.കെ. ബാബു, സൗമ്യ ബിനീഷ്, ഇ.കെ. നന്ദകുമാർ, പി. ബിനോയ് എന്നിവർ സംസാരിച്ചു. ചോറോട് ബഡ്സ് സ്കൂൾ കുട്ടികൾ ഗാനമേളയും കലാപരിപാടികളും അവതരിപ്പിച്ചു. ഗ്രാമോത്സവവും നാടകോത്സവവും വടകര: കോട്ടേമ്പ്രം വോൾഗ കലാകേന്ദ്രത്തിെൻറ നേതൃത്വത്തിൽ ഏപ്രിൽ രണ്ടാംവാരം ഗ്രാമോത്സവവും ത്രിദിന നാടകോത്സവവും നടത്താൻ പ്രവർത്തക യോഗം തീരുമാനിച്ചു. കലാമത്സരങ്ങൾ, നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ, ലഘുനാടകം എന്നിവ ഗ്രാമോത്സവത്തിെൻറ ഭാഗമായി നടക്കും. കോഴിക്കോട് സങ്കീർത്തനയുടെ 'അരങ്ങിലെ അനാർക്കലി', വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിെൻറ 'ആടിവേടൻ', കൊല്ലം ആവിഷ്ക്കാരയുടെ 'കണക്ക് മാഷ്' എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി അരങ്ങിലെത്തുന്നത്. പ്രവർത്തകയോഗം കെ.പി. ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. നിജേഷ് അധ്യക്ഷത വഹിച്ചു. ഇ. വാസു, കെ.കെ. കുഞ്ഞിരാമൻ, കെ. അനൂപ്, ഇ. സുകുമാരൻ, പി.ടി.കെ. ശ്രീജ, നിഷ കുമ്മൽ, രമേശൻ കുമ്മൽ, പി.പി. അനുരാഗ് എന്നിവർ സംസാരിച്ചു. ഗാന്ധി അനുസ്മരണവും ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും വടകര: മഹാത്മജിയുടെ 70ാം രക്തസാക്ഷിത്വ ദിനത്തിൽ കെ.പി.സി.സി വിചാർ വിഭാഗിെൻറ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും ഫാഷിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും നടത്തി. കെ.കെ. മുരുകദാസ് അധ്യക്ഷത വഹിച്ചു. ആസിഫ് കുന്നത്ത്, കാവിൽ രാധാകൃഷ്ണൻ, വി.വി. പ്രദീപൻ, ദിനേശൻ എടത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.