തുഞ്ചൻ സ്​മാരക ലൈബ്രറിക്ക് ഇനി ഡിജിറ്റൽ മുഖം

വടകര: ആധുനികസംവിധാനങ്ങളോടെ കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയിൽ സജ്ജമാക്കിയ ഡിജിറ്റൽ ലൈബ്രറി ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഡിജിറ്റൽ ലൈബ്രറിക്കു പുറമെ ഇ-ലൈബ്രറി, ഓട്ടോമേഷൻ, കരിയർ ഗൈഡൻസ്, പരീക്ഷപരിശീലനകേന്ദ്രം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഓൺലൈനിലൂടെ വായനക്കാർക്ക് ലഭ്യമാവും. വിദ്യാർഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും സഹായകമാവും. ഐ.പി.എൽ.എം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ലൈബ്രറി സജ്ജമാക്കിയത്. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ-ലൈബ്രറി ഇ.കെ. വിജയൻ എം.എൽ.എയും കരിയർ ഗൈഡൻസ് സ​െൻറർ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭയും ലൈബ്രറി ഓട്ടോമേഷൻ വടകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ബാലനും ഉദ്ഘാടനം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഡിജിറ്റൽ ലൈബ്രറി കോ-ഓഡിനേറ്റർ എൻ. നിധിൻ മുഖ്യപ്രഭാഷണം നടത്തി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.കെ. ആനന്ദവല്ലി, എൻ.കെ. വിജയകുമാർ, കെ.ടി.കെ. മോളി, കെ.കെ. പ്രദീപൻ, കൊളായ് രാമചന്ദ്രൻ, പി.ടി.കെ. മുഹമ്മദലി, എം.പി. ശശി, ഒ.പി. ദിലീപൻ, കെ.എം.കെ. കൃഷ്ണൻ, ഒതയോത്ത് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.