മന്ത്: നാട്ടുകാർക്കും പരിശോധന വേണം

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്തുരോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റ്യാടി പഞ്ചായത്തും ആരോഗ്യവകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കുറ്റ്യാടി സ്‌നേഹതീരം െറസിഡൻറ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മന്ത് പ്രതിരോധത്തിനുള്ള ഡി.ഇ.സി ഗുളികകള്‍ ലഭ്യമല്ല എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. വ്യക്തികളില്‍ ആരോഗ്യ പരിശോധന നടത്തിയിട്ടുവേണം അവര്‍ക്കുവേണ്ട മരുന്നു നിശ്ചയിക്കാൻ. കുറ്റ്യാടിയില്‍ നടത്തിയ പരിശോധനയിലാവട്ടെ വളരെ കുറച്ചു മാത്രം ഇതരസംസ്ഥാന തൊഴിലാളികളാണ് പങ്കെടുത്തത്. അതിനാല്‍ ക്യാമ്പിന് തുടര്‍ച്ചയുണ്ടാവണമെന്നും ആവശ്യപ്പെട്ടു. കെ.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എന്‍.പി. ശക്കീര്‍, കക്കാണ്ടിയില്‍ നാസര്‍, ഒ.കെ. കരീം, എ.കെ. വിജീഷ്, കുരിക്കള്‍ സമീര്‍, കുനിയില്‍ ജസീല്‍, എ.കെ. ഷംസീര്‍, ടി.കെ. അഫ്രീദി, എ.കെ. സാജിര്‍, അജ്മല്‍ ബര്‍മ, കെ. ഉനൈസ്, യു.കെ. ജുനൈദ്, കെ.പി. ഷംസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.