കക്കോടി: 50 വർഷമായി കണ്ണുതുറന്നാലും കാണാത്ത ലോകത്തുനിന്ന്, അധ്യാപനത്തിെൻറ കൊതിതീരാത്ത മനസ്സും ബാക്കിവെച്ച് 88ാം വയസ്സിൽ രുക്മിണി ടീച്ചർ യാത്രയായി. കക്കോടി മാതൃബന്ധു വിദ്യാശാല യു.പി സ്കൂളിൽ അധ്യാപികയായിരിക്കെ 38ാം വയസ്സിലാണ് രുക്മിണി ടീച്ചർക്ക് കാഴ്ച നഷ്ടമായത്. 18ാം വയസ്സിൽ തുടങ്ങിയ അധ്യാപന ജീവിതം കേവലം 20 വർഷംകൊണ്ട് അവസാനിപ്പിക്കേണ്ടിവന്നു. കക്കോടിയിലും പരിസരപ്രദേശങ്ങളിലുമായി ഒേട്ടറെ ശിഷ്യഗണങ്ങളുണ്ട് ടീച്ചർക്ക്. കക്കോടിയിലെ അഞ്ചു പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ തലമുറയില്‍ ടീച്ചറെക്കുറിച്ചറിയാത്തവര്‍ വിരളമാണ്. 1930ല്‍ കോഴിക്കോടിനടുത്ത്് കുതിരവട്ടത്താണ് ജനനം. നടക്കാവ് ട്രെയിനിങ് സ്കൂളില്‍നിന്നാണ് അധ്യാപന പരിശീലനം പൂർത്തിയാക്കിയത്. ആദ്യം കുതിരവട്ടം യു.പി സ്കൂളിലും വിവാഹശേഷം കക്കോടി മാതൃബന്ധു വിദ്യാശാലയിലും അധ്യാപികയായി. അധ്യാപകനും നാടകനടനുംകൂടിയായ പരേതനായ അപ്പുണ്ണി വൈദ്യരാണ് ഭർത്താവ്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.