സാഹിതീ സൗഹൃദം പുരസ്കാരം യു.എ. ഖാദറിന് സമ്മാനിച്ചു

കോഴിക്കോട്: സാഹിതീസൗഹൃദം കോഴിക്കോട് കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരം യു.എ. ഖാദറിന് എം.പി. വീരേന്ദ്രകുമാർ സമ്മാനിച്ചു. അനുഭവങ്ങളുടെ മൂർച്ചയിലൂടെ വാർത്തെടുക്കപ്പെട്ട ഭാഷയുള്ള, ആ ഭാഷയിലൂടെ വളർന്നുവന്ന എഴുത്തുകാരനാണ് യു.എ. ഖാദറെന്ന് വീരേന്ദ്രകുമാർ പറഞ്ഞു. സാഹിത്യത്തിൽ വിഭാഗീയതയുണ്ടെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. ഖാദർ ചുറ്റും കണ്ടും അനുഭവിച്ചും മനസ്സിലാക്കിയുമാണ് അങ്ങനെ പ‍റഞ്ഞെതന്നും വീരേന്ദ്രകുമാർ കൂട്ടിച്ചേർത്തു. ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. കീഴാള സംസ്കാരത്തെയും മിത്തുകളെയും പ്രാദേശികമായ സംസ്കാരത്തെയും മനോഹരമായി അവതരിപ്പിക്കാൻ യു.എ. ഖാദറിന് കഴിഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു. പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സാഹിതീസൗഹൃദം പ്രസിഡൻറ് ടി.പി. മമ്മു അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, ഡോ. യു. ഹേമന്ദ് കുമാർ, ഡോ. കെ.വി. തോമസ്, ഡോ. എൻ.എം. സണ്ണി, വിജയൻ കോടഞ്ചേരി, പൂനൂർ കെ. കരുണാകരൻ എന്നിവർ സംസാരിച്ചു. യു.എ. ഖാദർ മറുമൊഴി നടത്തി. എ.പി. കുഞ്ഞാമു സ്വാഗതവും കെ.വി. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.