കോഴിക്കോട്: മാലിന്യനിർമാർജനം ലക്ഷ്യമിട്ട് ചാലപ്പുറം ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം വിദ്യാർഥിനികളുടെ പഠന റിപ്പോർട്ട്. 'എെൻറ ഗ്രാമം ആേരാഗ്യ ഗ്രാമം' പദ്ധതിയുെട സമാപന ദിനമായ ബുധനാഴ്ച മാനാഞ്ചിറ സ്ക്വയറിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ റിപ്പോർട്ട് സമർപ്പിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ പഠന റിപ്പോർട്ട് പ്രകാശനം െചയ്യും. കോർപറേഷനിലും ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും നടത്തിയ ആരോഗ്യ സർവേയാണ് റിപ്പോർട്ടിലുള്ളത്. കോർപറേഷനും ജില്ല ഭരണകൂടവും നടപ്പാക്കുന്ന ഗ്രീൻ പ്രോേട്ടാകോളിെൻറ ചുവടുപിടിച്ചാണ് 'എെൻറ ഗ്രാമം ആരോഗ്യ ഗ്രാമം' പദ്ധതി നടപ്പാക്കിയത്. ഏഴാം ക്ലാസ് വിദ്യാർഥിനികളാണ് ആരോഗ്യ സർേവ എന്ന ആശയം മുന്നോട്ടുെവച്ചത്. ജൂൈല 31 മുതൽ പതിനായിരത്തോളം വീടുകൾ കുട്ടികൾ സന്ദർശിച്ചു. മാലിന്യസംസ്കരണത്തിനായി ബോധവത്കരണവും കോർപറേഷൻ മേയർ, ജില്ല കലക്ടർ, ജനപ്രതിനിധികൾ എന്നിവരുമായി മുഖാമുഖവും നടത്തി. കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ഗണപത് ഗേൾസിലെ എൻ. ബഷീറാണ് പദ്ധതിയുടെ കോഒാഡിനേറ്റർ. കെ. ലതയാണ് കൺവീനർ. പി.ടി.എ പ്രസിഡൻറ് വി.പി. ശ്യാം കുമാർ, പ്രിൻസിപ്പൽ പി.വി. സുബ്രഹ്മണ്യദാസ്, പ്രധാനാധ്യാപിക പി.എസ്. ഭവാനി, ടി. മനോജ് കുമാർ എന്നിവരും പദ്ധതിക്ക് മേൽനോട്ടം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.