ഗാന്ധി സ്​മൃതി സദസ്സ്​

കോഴിക്കോട്: കേരള പ്രദേശ് ഗാന്ധിദര്‍ശൻ വേദി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. 'വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര സംരക്ഷണത്തിനായി' എന്ന സന്ദേശത്തോടെ ദീപം തെളിച്ചാണ് രക്തസാക്ഷിദിനാചരണം നടത്തിയത്. ദര്‍ശന്‍വേദി രക്ഷാധികാരി തെന്നല ബാലകൃഷ്ണപിള്ള സ്മൃതിജ്യോതി തെളിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായർ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ കുട്ടികള്‍ക്ക് ചിരാത് തെളിച്ച് പകര്‍ന്നുനല്‍കി. ദര്‍ശന്‍വേദി ജില്ല ചെയര്‍മാന്‍ ഡോ. പ്രദീപ്കുമാര്‍ കക്കോട് അധ്യക്ഷത വഹിച്ചു. പി.എം. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഗാന്ധിസന്ദേശവും സംസ്ഥാന സെക്രട്ടറി ബേപ്പൂര്‍ രാധാകൃഷ്ണന്‍ രക്തസാക്ഷിത്വപ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പി. ശങ്കര​െൻറ നേതൃത്വത്തില്‍ ഗാന്ധിപ്രതിമക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. എം. സിറാജുദ്ദീൻ, എ.കെ. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.